കേരള ലോകായുക്ത തൃശ്ശൂർ, കോട്ടയം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിങ് നടത്തും. തൃശ്ശൂരിൽ ജൂൺ 2നും 3നും രാവിലെ 10.30 ന് തിരുവമ്പാടി കോവിലകത്തുംപാടം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മിനി കോൺഫറൻസ് ഹാളിലും കോട്ടയത്ത് 4നു രാവിലെ 10.30 ന് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിലും മൂവാറ്റുപുഴ 5നു രാവിലെ 10.30ന് മൂവാറ്റുപുഴ വൈ.എം.സി.എ. കോൺഫറൻസ് ഹാളിലുമാണ് സിറ്റിങ്. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാർ, ഉപ ലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ എന്നിവർ പരാതികൾ പരിഗണിക്കും. സിറ്റിങ് ദിവസങ്ങളിൽ നിശ്ചിത ഫോമിലുള്ള പുതിയ പരാതികൾ സ്വീകരിക്കുമെന്ന് ലോകായുക്ത രജിസ്ട്രാർ അറിയിച്ചു.
