എറണാകുളം ജനറൽ ആശുപത്രിയിൽ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ART സെന്ററിലേക്ക് മെഡിക്കൽ ഓഫീസറുടെ തസ്തികയിലേക്ക് താൽകാലിക നിയമനത്തിന് മേയ് 26 രാവിലെ 11 ന് അഭിമുഖം നടത്തും. എംബിബിഎസും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 – 2386000.
