ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അധ്യാപക (ഇംഗ്ലീഷ് -കാറ്റഗറി നമ്പര്‍ 603/2024) തസ്തികയിലേക്ക് 2025 നവംബര്‍ 21ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളില്‍ 30 പേര്‍ക്കുള്ള അഭിമുഖം ഏപ്രില്‍ 30ന് നടത്തും. കോട്ടയം ജില്ലാ പി.എസ്.സി. ഓഫീസിലാണ് അഭിമുഖം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ തിരിച്ചറിയല്‍ രേഖ, യോഗ്യതകള്‍, വെയിറ്റേജ്, കമ്മ്യൂണിറ്റി എന്നിവ തെളിയിക്കുന്ന രേഖകളും വണ്‍ ടൈം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും സഹിതം എത്തണമെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.