എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവൻറ്സ് (വിമുക്തഭടൻമാർ മാത്രം) തസ്തിക (കാറ്റഗറി നമ്പർ 448/2023) യിലേക്ക് 2024 ഡിസംബർ17-ന് നിലവിൽ വന്ന മുഖ്യ റാങ്ക്പട്ടികയിലെ മുഴുവൻ ഉദ്യോഗാർഥികൾക്കും നിയമന ശുപാർശ നൽകിയതിനാൽ 2026 ഫെബ്രുവരി ആറിന് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.
