നെന്മേനി ഗ്രാമപഞ്ചായത്തിലെ 15ാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനു മുന്നോടിയായി കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. ജയപ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള അവസാന തീയ്യതി ഡിസംബർ 31 ആണ്. ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർ തുടർനടപടി സ്വീകരിച്ച് 2019 ജനുവരി പതിനൊന്നിനകം അപ്‌ഡേഷൻ പൂർത്തിയാക്കണം. അന്തിമ വോട്ടർപട്ടിക ജനവരി 14ന് പ്രസിദ്ധീകരിക്കും. നെന്മേനി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.പി. സനൽകുമാർ യോഗത്തിൽ പങ്കെടുത്തു.