ലഹരി വിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷന്‍ തൂഫാന് കണിയാമ്പറ്റ ഗവ.യുപി സ്‌കൂളില്‍ കിക്കോഫ്. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസഫ് ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍, ഫ്‌ലാഷ് മോബ്, ബോധവത്കരണ ക്ലാസ് തുടങ്ങിയ പരിപാടികള്‍ നടത്തി. വാര്‍ഡ് അംഗം സജ്‌ന അന്‍ഷിഫ് അധ്യക്ഷയായ പരിപാടിയില്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഫൈസല്‍, എസ്.എം.സി ചെയര്‍മാന്‍ ടി.പി. ഹാരിസ്, പിടിഎ വൈസ് പ്രസിഡന്റ് ടി.കെ. ജാഫര്‍, സി.എച്ച് ഹനീഫ, പ്രധാനാധ്യാപിക കെ.യു സിനി, അധ്യാപിക സോജ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.