കൊച്ചി: ഇടപ്പള്ളി ബ്ലോക്ക് കാർഷിക യന്ത്ര വിതരണം നടത്തി. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ആന്റണി കാർഷിക യന്ത്ര വിതരണ ഉദ്ഘാടനം നടത്തി. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും കളമശ്ശേരി കൃഷി അസിസ്റ്റ്ന്റ് ഡയറക്ടറുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് കാർഷിക യന്ത്ര വിതരണം നടത്തിയത്. ജനകീയാസൂത്രണം 2018 – 19 പദ്ധതിയുടെ ഭാഗമായിട്ടാണ് യന്ത്രങ്ങൾ വിതരണം ചെയ്തത്.
തെങ്ങുകയറ്റയന്ത്രം, കാട് വെട്ടി യന്ത്രം, വോക്കർ സ്പ്രെയർ, നാപ്പ് സാക്ക് സ്പ്രെയർ എന്നീ യന്ത്രങ്ങളാണ് വിതരണം ചെയ്തത്. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ചേരാനെല്ലൂർ , ഇളംകുന്നപ്പുഴ , മുളവുകാട്, കടമക്കുടി എന്നീ ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത കർഷകർക്കാണ് കാർഷികയന്ത്രങ്ങൾ വിതരണം ചെയ്തത്.
ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ രാജു അധ്യക്ഷത വഹിച്ചു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. കെ പുഷ്കരൻ, കളമശ്ശേരി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ബിൻസി എബ്രഹാം, ചേരാനല്ലൂർ കൃഷി ഓഫീസർ പുഷ്യ രാജൻ, ചേരാനെല്ലൂർ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ: കാർഷിക യന്ത്ര വിതരണ ഉദ്ഘാടനം ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ആന്റണി ഉദ്ഘാടനം ചെയ്യുന്നു.