സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ട്രാൻസ്ജെൻഡർ സെല്ലിലേക്ക് പ്രോജക്ട് ഓഫീസർ, പ്രോജക്ട് അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് യോഗ്യരായ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവുകൾ വീതമാണുള്ളത്. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ജൂലൈ 25, വൈകുന്നേരം 5 വരെ സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ്ഭവൻ, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം http://swd.kerala.gov.in ൽ ലഭ്യമാണ്.
