ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിൽ നിന്ന് വിവിധ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അദാലത്ത് ഡിസംബർ 29ന് ശനിയാഴ്ച നടത്താൻ തീരുമാനിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ സംബന്ധിച്ച് പരാതിയുള്ളവർക്ക് ഈ അദാലത്തിൽ പങ്കെടുക്കാം. ഇത് സംബന്ധിച്ച അപേക്ഷ (റേഷൻ കാർഡിന്റെ കോപ്പി, ആധാർ കാർഡിന്റെ കോപ്പി എന്നിവ സഹിതം) ഡിസംബർ 24നകം പഞ്ചായത്ത് ആഫീസിൽ സമർപ്പിക്കണം.