കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് സമർപ്പിച്ച വിവിധ ഉപഭോക്തൃ വിഭാഗങ്ങളിൽ നിന്ന് വൈദ്യുതി നിയമം, 2003 ലെ വകുപ്പ് 46-ഉം കേരള ഇലക്ട്രിസിറ്റി സപ്‌ളൈകോഡ്, 2014ലെ റഗുലേഷൻ 32(2)-ഉം പ്രകാരം ഈടാക്കേണ്ട per kVA/kW നിരക്കുകൾക്ക് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പെറ്റീഷൻ (ഒപി നമ്പർ 34/2026) സംബന്ധിച്ച് കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് നടത്തുന്നു.

പെറ്റീഷന്മേലുള്ള പൊതുതെളിവെടുപ്പ് ആഗസ്റ്റ് 6ന് കമ്മീഷന്റെ തിരുവനന്തപുരത്തുള്ള കോർട്ട് ഹാളിൽ രാവിലെ 11ന് നടക്കും. പെറ്റീഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താല്പര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നേരിട്ടോ അംഗീകൃത പ്രതിനിധി മുഖേനയോ പങ്കെടുത്ത് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാം. കൂടാതെ തപാൽ മുഖേനയും ഇ-മെയിൽ (kserc@erckerala.org) മുഖേനയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ മുഖേനയുള്ള അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ അയയ്‌ക്കണം. ഇങ്ങനെ ലഭിക്കുന്ന അഭിപ്രായങ്ങൾ ആഗസ്റ്റ് 6, വൈകിട്ട് 5 വരെ സ്വീകരിക്കും. പെറ്റീഷന്റെ പകർപ്പും അനുബന്ധ രേഖകളും www.erckerala.org ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും തുടർ അറിയിപ്പുകൾക്കും വെബ്‌സൈറ്റ് പരിശോധിക്കുക.