ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയിഡഡ്/ സ്വാശ്രയ ആയുർവേദ കോളേജുകളിൽ 2026-27 അധ്യയന വർഷത്തെ ആയുർവേദ പാരാമെഡിക്കൽ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സുകൾക്ക് പ്ലസ് 2 യോഗ്യതയുള്ള വിദ്യാർഥികൾക്കും, ഡിപ്ലോമ ഇൻ ആയുർവേദ നഴ്‌സിങ് കോഴ്‌സിനു ജനറൽ നഴ്‌സിങ് പാസ്സായ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

ജൂലൈ 20 മുതൽ ആഗസ്റ്റ് 5 വരെ എൽ ബി എസ് സെന്ററിന്റെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസ് 1000 രൂപ (എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 500 രൂപ). അപേക്ഷാ ഫോറവും വിശദ വിവരങ്ങൾ അടങ്ങിയ പ്രോസെക്ടസും www.lbscentre.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471 2324396, 2560327.