കൊച്ചി: നവവ്യവസായ സംരംഭകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് വ്യവസായ നിക്ഷേപക സംഗമം പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറസ് ഹാളില്‍ നടന്ന വ്യവസായ നിക്ഷേപക സംഗമം നവ സംരംഭകര്‍ക്ക് പുത്തന്‍ ആവേശമായി. വ്യവസായ നിക്ഷേപസംഗമം പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പറവൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് രമ ശിവശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.എ. രശ്മി, ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് മെമ്പര്‍മാരായ ഹരി കണ്ടംമുറി, സീതാലക്ഷ്മി അനില്‍കുമാര്‍, ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ തരുണ്‍കുമാര്‍ വി.ആര്‍., ഉപജില്ലാ വ്യവസായ ഓഫീസര്‍ സ്മിതാ ജേക്കബ് എന്നിവര്‍ പങ്കെടുത്തു. കേരളപോലീസ് അക്കാദമി & നെഹ്‌റു യുവകേന്ദ്രയുടെ മാസ്റ്റര്‍ ട്രെയിനറായ കെ.എം.എച്ച്. ഇക്ബാല്‍ ക്ലാസ് നയിച്ചു.