കൊച്ചി: വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ 21 പരാതികള്‍ക്ക് പരിഹാരം. 84 പരാതികളാണ് കമ്മീഷന് ലഭിച്ചത്. വസ്തു, കുടുംബം, ജോലി എന്നിവയുമായി ബന്ധപ്പെട്ടവയായിരുന്നു പരാതികളിലേറെയും. 14 പരാതികള്‍ റിപ്പോര്‍ട്ടിനായി പൊലീസിനും ഏഴ് പരാതികള്‍ ആര്‍ഡിഒയ്ക്കും കൈമാറി. അംഗങ്ങളായ ഇ.എം. രാധ, അഡ്വ. ഷിജി ശിവജി, എം.എസ്. താര, കൗണ്‍സലര്‍ വി.കെ. സന്ധ്യ എന്നിവര്‍ പങ്കെടുത്തു.
