കഞ്ഞിക്കുഴി: വനിതാ മതിലിനു മുന്നോടിയായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വനിതാ കൺവൻഷൻ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജു അധ്യക്ഷനായി. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. വനിതാ മതിലിൽ കഞ്ഞിക്കുഴിയിൽനിന്ന് പതിനായിരം വനിതകളെ പങ്കെടുപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.പരിപാടിയുടെ വിജയത്തിനായി 1001 പേരുള്ള ജനറൽ കമ്മറ്റിയും 101 പേരുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയും തിരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരിയായി മന്ത്രി പി. തിലോത്തമനെയും ചെയർമാനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജുവിനെയും വൈസ് ചെയർമാൻമാരായി പി. ലളിത, ആർ. വിജയകുമാരി, ജമീല പുരുഷോത്തമൻ, ലജിത തിലകൻ, വി. പ്രസന്നൻ, പി. അക്ബർ, ബിജി അനിൽകുമാർ എന്നിവരെയും കൺവീനറായി വി.എൻ. അമ്പീശനെയും ജോയിന്റ് കൺവീനർമാരായി എസ് ഗോപാലകൃഷ്ണനെയും, എസ്. ശാലിമോളെയും തിരഞ്ഞെടുത്തു. കൺവെൻഷനിൽ എം. മഞ്ജു കുടുംബശ്രീ യൂണിറ്റ് ഭാരവാഹികൾ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.