കാർഷിക കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകൾ ഫെബ്രുവരി 28 വരെ നൽകാം.  ‘സി’ ഫാറത്തിൽ പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഒരു പകർപ്പും രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകളും നൽകണം.  അപേക്ഷയിൽ ഒന്നിലധികം ബാങ്കുകളിൽ നിന്ന് വായ്പ എടുത്തിട്ടുള്ളതായി സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ അത്രയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടുതലായി വയ്ക്കണം.
റേഷൻ കാർഡിന്റെ പകർപ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, തൊഴിൽ കൃഷിയാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ/ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, മൊത്തം ഉടമസ്ഥാവകാശമുള്ള വസ്തുക്കളെത്രയാണെന്ന് കാണിക്കാനുള്ള രേഖ, അല്ലെങ്കിൽ കരം തീർത്ത രസീതിന്റെ പകർപ്പ്, അപേക്ഷയിൽ പറഞ്ഞിരിക്കുന്ന ബാങ്കിൽ വായ്പ നിലനിൽക്കുന്നു എന്നു കാണിക്കുന്ന ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്/ ബാങ്കിൽ നിന്നും ലഭിക്കുന്ന വായ്പ എന്നെടുത്തു തുടങ്ങിയ വിവരങ്ങളടങ്ങിയ സ്റ്റേറ്റ്‌മെന്റ് എന്നീ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളാണ് അപേക്ഷയ്‌ക്കൊപ്പം നൽകേണ്ടത്.