തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ, സംഹിത, സംസ്‌കൃത ആന്റ് സിദ്ധാന്ത എന്നീ വകുപ്പുകളിൽ കരാറടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.  ജനുവരി നാലിന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും.  സംഹിത, സംസ്‌കൃത ആന്റ് സിദ്ധാന്ത വകുപ്പിലെ തസ്തിക ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്തിട്ടുള്ളതാണ്.  ഭിന്നശേഷിക്കാരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.  ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പും സഹിതം രാവിലെ 10.30ന് ഹാജരാകണം.
അമിതവണ്ണത്തിനും പാർക്കിൻസൺസ് രോഗത്തിനും സൗജന്യ ആയൂർവേദ ചികിത്സ
അമിതവണ്ണത്തിനും പാർക്കിൻസൺസ് രോഗിയുടെ ദൈനംദിന പ്രവൃത്തികൾ മെച്ചപ്പെടുത്തുന്നതിനും തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ  സൗജന്യ ചികിത്സ ലഭ്യമാണ്. ഒ.പി. നമ്പർ ഒന്നിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ 12.30 വരെയാണ് ചികിത്സ. ഫോൺ: 9495267030, 8281234814, 9495161442.
ആയുർവേദ കോളേജിൽ റിസർച്ച് ഫെല്ലോ കരാർ നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ശാലാക്യതന്ത്ര വകുപ്പിൽ കരാറടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നു.  ജനുവരി നാലിന് ഉച്ചക്ക് രണ്ടിന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും.  ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 1.30ന് ഹാജരാകണം.
പി.എൻ.എക്സ്. 5664/18