പാണാവള്ളി: വനിതാ മതിലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് തൃച്ചാറ്റുകുളത്ത് വനിതകളുടെ നേതൃത്വത്തിൽ ദീപ ജ്വാല തെളിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷ രാജഗോപാൽ, പഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി മഹാദേവൻ,സിന്ധു ബീവി, സി.ഡി. എസ്
ചെയർപേഴ്സൻ കെ,ടി പത്മിനി എന്നിവർ ദീപജ്വാലായ്ക്ക് നേതൃത്വം നൽകി. തൃച്ചാട്ടുകുളം ജംഗ്ഷനിൽ നടന്ന ദീപജ്വാലയിൽ പഞ്ചായത്തിലെ 50ഓളം വനിതകൾ അണിനിരന്നു.