ആലപ്പുഴ: വനിതാ മതിൽ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ യൂണിയൻ പ്രവർത്തകർ നഗരത്തിൽ ബൈക്ക് റാലി നടത്തി. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീ സമത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ ജനുവരി ഒന്നിന് തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നടക്കുന്ന വനിതാ മതിൽ വിജയിപ്പിക്കുന്നതിന് മുന്നോടിയായാണ് ബൈക്ക് റാലി നടത്തിയത്. നവോത്ഥാന സംരക്ഷണത്തിനായി കളക്ടറേറ്റിലെ എല്ലാ വനിതാ ജീവനക്കാരും ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിൽ പങ്കെടുക്കണമെന്നും ബൈക്ക് റാലിയിൽ പ്രവർത്തകർ ആവശ്യപ്പെട്ടു. മുപ്പതോളം സ്‌കൂട്ടറുകളിലായാണ് കൊടിയേന്തിയ വനിതകൾ റാലി നടത്തിയത്.