ആലപ്പുഴ:ഇംഗ്‌ളണ്ടിൽ എൻ.എച്ച്.എസ്. ഫൗണ്ടേഷൻ ട്രെസ്റ്റിന് കീഴിലുള്ള ആശുപത്രികളിൽ നഴ്‌സുമാരെ നിയമിക്കുന്നതിന് നോർക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു.ഒരു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി./ജി.എൻ.എം നഴ്‌സ്മാർക്ക് അപേക്ഷിക്കാം. നിലവിൽ ഐ.ഇ.എൽ.റ്റി.എസ് അക്കാഡമിക്കിന് റൈറ്റിങ്ങിൽ 6.5ും മറ്റ് വിഭാഗങ്ങളിൽ 7ും സ്‌കോറിങ് അല്ലെങ്കിൽ ഒ.ഇ.റ്റി.ബി ഗ്രേഡ് നേടിയവർക്കാണ് ആദ്യ ബാച്ചിൽ നിയമനം. ഐ.ഇ.എൽ.റ്റി. എസിൽ 6 സ്‌കോറിങ്ങുള്ളവർക്ക് മതിയായ യോഗ്യത നേടുന്നതിന്് ഫീസീടാക്കി പരിശീലനം നൽകും. മതിയായ സ്‌കോറിങ്ങ് ലഭിക്കുന്നവർക്ക് കോഴ്‌സ് ഫീസ് പൂർണ്ണമായും തിരികെ നൽകും. അഭിമുഖത്തിലുടെ തെരഞ്ഞെടുക്കപ്പെടുന്നവർ എൻ.എച്ച് എസ്. ഫൗണ്ടേഷൻ നടത്തുന്ന യോഗ്യതാപരീക്ഷ വിജയിക്കണം.
ആദ്യബാച്ചിന് 2019 ജനുവരി ഒമ്പതിന് അഭിമുഖം നടക്കും. ആദ്യഘട്ടത്തിൽ മൂന്നു വർഷത്തേയ്ക്കാണ് നിയമനം. ശമ്പളം പ്രതിവർഷം ബാൻഡ് 4 ഗ്രേഡിൽ 17,93,350 രൂപ വരെയും ബാൻഡ് 5 ഗ്രേഡിൽ 20,49,047 രൂപവരെയും ലഭിക്കും. താമസം, വിമാന ടിക്കറ്റ് എന്നിവ ഉൾപ്പെടെ ചെലവ് സൗജന്യമാണ്. താത്പര്യമുള്ളവർ നിശ്ചിതമാതൃകയിൽ തയ്യാറാക്കിയ ബയോഡേറ്റ, പൂരിപ്പിച്ച എൻ എച്ച് എസ് അപേക്ഷ കവർ ലറ്റർ, മറ്റു അനുബന്ധ രേഖകൾ സഹിതം ൃാ@ിീൃസമൃീീെേ.ില േ എന്ന മെയിൽ ഐ.ഡിയിൽ ജനുവരി ആറിനുമുമ്പായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് ംംം.ിീൃസമൃീീെേ.ില,േ 24 മണിക്കൂർ കാൾ സെന്റർ നമ്പർ 1800 425 3939.