ജനുവരി ഒന്നിന് കേരളത്തിലെ സ്ത്രീകൾ സൃഷ്ടിക്കുന്ന വനിതാ മതിലിന് പിന്തുണയുമായി നടിയും സംവിധായികയുമായ സുഹാസിനി രംഗത്ത്. ജനുവരി ഒന്ന് പുതുവർഷം മാത്രമല്ല, വനിതാ മതിലെന്ന പുതിയ ആഘോഷം നടക്കുന്ന ദിനം കൂടിയാണെന്ന് സുഹാസിനി അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ വനിതകൾ കൈകോർക്കുന്നതിനെ തടയാൻ ഒന്നിനുമാവില്ല. കേരളത്തെ ഭ്രാന്താലയം ആക്കരുതെന്ന ലക്ഷ്യത്തോടെയാണ് മതിൽ തീർക്കുന്നത്. പുരുഷനും സ്ത്രീയും തമ്മിൽ വ്യത്യാസമില്ലെന്നും എല്ലാവരും തുല്യരാണെന്നും മുഴുവൻ വനിതകളും ഇതിൽ പങ്കെടുക്കണമെന്നും സുഹാസിനി പറഞ്ഞു.