ആലപ്പുഴ: വനിത മതിലിന്റെ ഭാഗമായി ജില്ലയിൽ ഇന്ന് 30 കേന്ദ്രങ്ങളിലാണ് പൊതുയോഗങ്ങൾ സംഘടിപ്പിക്കുക. പ്രധാന കേന്ദമായ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ, നവോത്ഥാന സംരക്ഷണ സമതി അധ്യക്ഷൻ വെള്ളാപ്പള്ളി നടേഷൻ തുടങ്ങിയവർ പങ്കെടുക്കും. ചേർത്തല എക്‌സറേ ജംഗ്ഷനിൽ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ, കായങ്കുളം കെ.എസ്.ആർ.ടി.സി. സ്റ്റാന്റിൽ വനംമന്ത്രി കെ.രാജു തുടങ്ങിയവർ പങ്കെടുക്കും. വിവിധ കേന്ദ്രങ്ങളിലെ യോഗങ്ങളിൽ നവോത്ഥാന സംരക്ഷണ സമതിയുടെ സംസ്ഥാന-ജില്ലാതല നേതാക്കളും പങ്കെടുക്കും.
പൊതുയോഗ കേന്ദ്രങ്ങൾ ഇനിപ്പറയുന്നു: അരൂർ മുക്കം, അരൂർ, ചന്തിരൂർ, എരമല്ലൂർ, കോടംതുരത്ത്, കുത്തിയതോട്, തുറവൂർ, പൊന്നാംവെളി, തങ്കി കവല, എക്‌സ്‌റേ ജങ്ഷൻ, മായിത്തറ, കഞ്ഞിക്കുഴി, കലവൂർ ജങ്ഷൻ, പാതിരാപ്പള്ളി, കൊമ്മാടി ജങ്ഷൻ, ശവക്കോട്ടപ്പാലം, ജനറൽ ആശുപത്രി ജങ്ഷൻ, കളർകോട് ജങ്ഷൻ, പുന്നപ്ര മാർക്കറ്റ്, വണ്ടാനം മെഡിക്കൽ കോളജ്, അമ്പലപ്പുഴ ജങ്ഷൻ, പുറക്കാട്, തോട്ടപ്പള്ളി, കരുവാറ്റ ജങ്ഷൻ, ഡാണാപ്പടി, ഹരിപ്പാട് ബസ് സ്റ്റാന്റ്, നങ്ങ്യാർകുളങ്ങര ജങ്ഷൻ, കരീലക്കുളങ്ങര ജങ്ഷൻ, കായംകുളം കെ.എസ്.ആർ.ടി.സി സ്റ്റാന്റ്, ഓച്ചിറ മുക്കട ജങ്ഷൻ.