വനിത സംഘം നവോത്ഥാന പ്രചരണ കൂട്ടായ്മ

കായംകുളം : കായംകുളം എസ.്എൻ.ഡി.പി യൂണിയൻ വനിത സംഘത്തിന്റെ നേതൃത്വത്തിൽ നവോത്ഥാന കൂട്ടായ്മ സംഘടിപ്പിച്ചു. വർത്തമാനകാലഘട്ടത്തിൽ ശ്രീനാരായണ ദർശനത്തിന്റെയും പ്രസ്ഥാനങ്ങളുടെയും പ്രസക്തി പ്രചരിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് ശാഖാതലങ്ങളിൽ വനിതാ സംഘം ബോധവത്കരണം നടത്തും.എസ.്എൻ.ഡി.പി യോഗം കൗൺസിലർ വനജ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. .സംഘം യൂണിയൻ പ്രസിഡൻറ് ശ്രീലത ശശി അധ്യക്ഷത വഹിച്ചു .നവോത്ഥാന വനിതാമതിൽ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യോഗം വിലയിരുത്തി. വനിതാ സംഘം സെക്രട്ടറി ഭാസുര മോഹൻ ,വി ചന്ദ്രദാസ് ,എസ് രമണൻ പിള്ള, എ പ്രവീൺ കുമാർ, കോലത്ത് ബാബു, അക്കമ്മ വാസവൻ എന്നിവർ പ്രസംഗിച്ചു.

വനിത മതിൽ 5000 പേർ പങ്കെടുക്കും

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയന്റെ പരിധിയിൽനിന്ന് വനിതാമതിലിൽ 5000 പേർ പങ്കെടുക്കും. ശാഖായോഗം സെക്രട്ടറിമാരുടെ സംയുക്തയോഗത്തിൽ യൂണിയൻ കൺവീനർ ബൈജു അറുകുഴി അദ്ധ്യക്ഷനായി. യോഗത്തിൽ യൂണിയൻ അഡ്.കമ്മറ്റി ജോ. കൺവീനർ ഡോ.എ.വി.ആനന്ദരാജ്, ഗിരീഷ് കോനാട്ട്, പന്തളം യൂണിയൻ കൗൺസിലർ അനിൽ ഐസെറ്റ് എന്നിവർ സംസാരിച്ചു.

ദീപം തെളിച്ചു

കഞ്ഞിക്കുഴി : വനിത മതിലിന് പിന്തുണയുമായി കഞ്ഞിക്കുഴി സി. ഡി. എസിന്റെ നേതൃത്വത്തിൽ ദീപം തെളിച്ചു. നവോത്ഥാന വനിത മതിലിനു മുന്നോടിയായി നടന്ന ദീപം തെളിക്കൽ ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം. ജി. രാജു, സി. ഡി. എസ്. ചെയർ പേഴ്സൺ ബിജി അനിൽ കുമാർ എന്നിവർ പങ്കെടുത്തു.