ആലപ്പുഴ: കേരള മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ബിൽ സംബന്ധിച്ച് സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം ജനുവരി അഞ്ചിന് രാവിലെ 10.30ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേരും. യോഗത്തിൽ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ, സെലക്ട് കമ്മിറ്റി ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, വിവിഘ സംഘടനാ നേതാക്കൾ, ഗതാഗത ട്രേഡ് യൂണിയൻ പ്രതിനിധികൾ, വിദ്യാർഥി പ്രതിനിധികൾ, വിവിധ എൻ.ജി.ഒ പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. 2018ലെ മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ബിൽ നിയമസഭ വെബ്സൈറ്റായ www.niyamasabha.org ലഭിക്കും. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ താൽപര്യമുള്ളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. ഇ-മെയിലായും അയച്ചു കൊടുക്കാം. ഇ-മെയിൽ: legislation@niyamasabha.nic.in