തോട്ടപ്പള്ളി :ആനന്ദേശ്വരം ഗ്രാമത്തിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായ തോട്ടപ്പള്ളി ഗവ.എൽ പി സ്‌കൂളിന് പുതിയ കെട്ടിടം നിർമിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമാണം നടന്നത്.
എല്ലാ സർക്കാർ സ്‌കൂളുകളുടെയും സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ സർക്കാർ് സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറായി കഴിഞ്ഞു. പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദ് അധ്യക്ഷത വഹിച്ചു.
