പറവൂർ : പറവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ നിർമിക്കുന്ന പുതിയ ലാബ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘടനം പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി 40 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. എം.എൽ.എ. ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളിൽ ഒന്നാംസ്ഥാനം വിദ്യാഭ്യാസത്തിനാണ് നല്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തെലങ്കാനയിൽ് നടന്ന 19 വയസ്സിൽ താഴെയുള്ളവരുടെ ദേശീയ പവർലിഫ്റ്റ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലും സ്ട്രോങ്ങ് മാൻ ഓഫ് ഇന്ത്യയിൽ രണ്ടാം സ്ഥാനവും ലഭിച്ച സ്‌കൂളിലെ വിദ്യാർത്ഥിയായ സിദാൻ ജിമ്മിയെ മന്ത്രി ചടങ്ങിൽ ആദരിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുവർണ പ്രതാപൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എസ് മായാദേവി, പുന്നപ്ര വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ വിശ്വനാഥൻ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബിബി വിദ്യാനന്ദൻ, സ്‌കൂൾ പ്രിൻസിപ്പാൾ എസ് ജയലക്ഷ്മി, ഹെഡ്മാസ്റ്റർ കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു