വയനാട് ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്കായി വിവിധ വകുപ്പുകളുടെ എകോപനം കാര്യക്ഷമമാക്കുന്നതിനായി ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ലയുടെ സമഗ്ര വികസനത്തിന് സാധ്യതകൾ കണ്ടെത്തി വിവിധ പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം. വിവിധ വകുപ്പുകൾക്ക് പദ്ധതികൾ തയ്യാറാക്കണം.
കാർഷികമേഖല, വിദ്യാഭ്യാസം, പട്ടികജാതി പട്ടിക വർഗ വിഭാഗം, ജലസേചനം, ടൂറിസം തുടങ്ങി എല്ലാ മേഖലകളിലും വികസനം സാധ്യമാക്കണം. തൊഴിൽ, ജീവനോപാധികൾ, മെച്ചപ്പെട്ട സാമൂഹ്യ അവസ്ഥ തുടങ്ങിയവ ലഭ്യമാക്കാനാണ് വകുപ്പുകളുടെ ഏകോപനം ശക്തമാക്കുന്നത്. ആദിവാസി വിഭാഗങ്ങളെ മുഖ്യധാരയിലേക്കെത്തിക്കാനും സാധിക്കും. നിലവിലുള്ള പോരായ്മകൾ കണ്ടെത്തി പദ്ധതികൾ തയ്യാറാക്കണമെന്ന് നിർദേശം നല്കി. ജനുവരി പതിനഞ്ചിനകം വീണ്ടും യോഗം ചേരാൻ തീരുമാനിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.