റാന്നി അഡീഷണല്‍ ഐസിഡിഎസിന്റെ ആഭിമുഖ്യത്തില്‍ പ്ലാപ്പള്ളി വനമേഖലയിലെ ആദിവാസി ഊരുകളില്‍ പുതുവത്സരാഘോഷം നടത്തി. ആരോഗ്യകരമായ ജീവിതശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി പുതുവത്സരം പോഷക സമൃദ്ധം എന്ന സന്ദേശം നല്‍കി. ഐസിഡിഎസ് വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ച് കേക്ക്, പായസം തുടങ്ങിയ വിഭവങ്ങള്‍ തയാറാക്കി നല്‍കി. തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ജിജി ശ്രീധര്‍, വാര്‍ഡംഗം രാജന്‍ വെട്ടിക്കല്‍, ശിശുവികസന പദ്ധതി ഓഫീസര്‍ ജാസ്മിന്‍, സതി, ഉഷ, കുഞ്ഞുമോള്‍ എന്നിവര്‍ പങ്കെടുത്തു.