ലക്ഷക്കണക്കിന് വനിതകള്‍ ചേര്‍ന്ന്് ദേശീയ പാതയില്‍ തീര്‍ത്ത വനിതാ മതിലില്‍ ജില്ലയിലെ വനിതാ ജീവനക്കാരും അണി ചേര്‍ന്നു. വിവിധ ഓഫീസുകളുടെ നേതൃത്വത്തിലും സര്‍വ്വീസ് സംഘടനകളുടെ ആഭിമുഖ്യത്തിലുമാണ് വനിതാ ജീവനക്കാര്‍ മതിലിന്റെ ഭാഗമായത്. എല്ലാ വനിതാ ജീവനക്കാരും പങ്കെടുക്കണമെന്ന നിലപാട് ഓഫീസ് മേധാവികള്‍ സ്വീകരിക്കാതിരുന്നിട്ടും സര്‍ക്കാര്‍ വകുപ്പുകളിലേയും സ്ഥാപനങ്ങളിലേയും ബഹു ഭൂരിപക്ഷം വനിതാ ജീവനക്കാരും മതിലില്‍ പങ്കാളികളായി. റവന്യു വകുപ്പിന്റെ എല്ലാ ഓഫീസുകളിലേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പഞ്ചായത്ത് ഡെ.ഡയറക്ടര്‍ ഓഫീസ്, ജില്ലാ ശിശുക്ഷേമ വികസന ഓഫീസ്, സെയില്‍ ടാക്‌സ് ഓഫീസ് എന്നിവിടങ്ങളിലെയും മുഴുവന്‍ വനിതാ ജീവനക്കാര്‍ വനിതാ മതിലില്‍ പങ്കെടുത്തു. കുടുംബശ്രീ- തൊഴിലുറപ്പ് പദ്ധതി -ആശാ പ്രവര്‍ത്തകര്‍ ,അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവരും മതിലില്‍ പങ്കു ചേര്‍ന്നു.