കാക്കനാട്: ജനുവരി മാസം പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് 105000 പേർക്ക് പട്ടയം നൽകൽ പൂർത്തിയാകുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം രണ്ടര വർഷത്തിനിടെയാണ് ഇത് സാധ്യമാക്കിയത്.
ഭൂമിയില്ലാത്തവർക്ക് ഭൂമിയെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നിലപാടിലൂടെയുള്ള പ്രവർത്തനങ്ങളാണ് നേട്ടത്തിനു പിന്നില്ലെന്നും മന്ത്രി പറഞ്ഞു. തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ ജില്ലയിലെ ആറാമത് പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
82 ലക്ഷത്തിലധികം ആളുകൾ ഭൂമിയുടെ ഉടമകളായിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇത് രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ല. ഇനിയും പലർക്കും ഭൂമിയുടെ പട്ടയം ലഭിക്കാനുണ്ട്. പല വകുപ്പുകളിലായി പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് ഇങ്ങനെ വരുന്നത്. ജോലികൾ കഴിയുന്നത്ര വേഗത്തിൽ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജില്ലയിൽ ജൂൺ മാസത്തിനകം അടുത്ത പട്ടയമേളയ്ക്കുള്ള തയാറെടുപ്പുകൾ നടത്താനാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കണയന്നൂർ താലൂക്കിലെ വടുതല മണിയത്ത് പറമ്പ് ദാക്ഷായണി തങ്കപ്പന് പട്ടയം നൽകി കൊണ്ട് മന്ത്രി പട്ടയ വിതരണ മേള ഉദ്ഘാടനം ചെയ്തു. പി.ടി തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. 75 l പേർക്കാണ് പട്ടയം നൽകിയത്.
ഏഴു താലൂക്കുകളിലായി 358 പതിവ് പട്ടയങ്ങള്‍, 223 എല്‍ടി പട്ടയങ്ങള്‍, 112 ദേവസ്വം പട്ടയങ്ങള്‍, 55 ഇനാം പട്ടയങ്ങള്‍, മൂന്ന് കൈവശ രേഖകള്‍ എന്നിവയാണ് വിതരണം ചെയ്തത്. ചേരാനെല്ലൂര്‍ വില്ലേജിലെ വടുതല ജനകീയറോഡ് കോളനി നിവാസികളായ 167 കുടുംബങ്ങൾക്കും പട്ടയം ലഭിച്ചു.
കണയന്നൂര്‍ താലൂക്കില്‍ 190 എല്‍എ പട്ടയങ്ങള്‍, 57 എല്‍ടി പട്ടയങ്ങള്‍, 26 ദേവസ്വം പട്ടയങ്ങള്‍, 20 ഇനാം പട്ടയം. കൊച്ചിയില്‍ എട്ട് എല്‍എ പട്ടയങ്ങള്‍, 22 എല്‍ടി പട്ടയങ്ങള്‍, 19 ദേവസ്വം പട്ടയങ്ങള്‍, 35 ഇനാം പട്ടയം, പറവൂര്‍ രണ്ട് എല്‍എ പട്ടയങ്ങള്‍, 18 എല്‍ടി പട്ടയങ്ങള്‍, 20 ദേവസ്വം പട്ടയങ്ങള്‍, ആലുവ 23 എല്‍എ പട്ടയങ്ങള്‍, 32 എല്‍ടി പട്ടയങ്ങള്‍, 11 ദേവസ്വം പട്ടയങ്ങള്‍, കുന്നത്തുനാട് 53 എല്‍എ പട്ടയങ്ങള്‍, 35 എല്‍ടി പട്ടയങ്ങള്‍, 16 ദേവസ്വം പട്ടയങ്ങള്‍, മൂന്ന് കൈവശരേഖ, മൂവാറ്റുപുഴ 26 എല്‍എ പട്ടയങ്ങള്‍, 37 എല്‍ടി പട്ടയങ്ങള്‍, 18 ദേവസ്വം പട്ടയങ്ങള്‍, കോതമംഗലം 56 എല്‍എ പട്ടയങ്ങള്‍, 22 എല്‍ടി പട്ടയങ്ങള്‍, രണ്ട് ദേവസ്വം പട്ടയങ്ങള്‍ വീതമാണ് വിതരണം ചെയ്തത്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ജില്ലയില്‍ 2001 പട്ടയങ്ങള്‍ വിതരണം ചെയ്തുകഴിഞ്ഞു.