ആലപ്പുഴ: എ.എ.വൈ. വിഭാഗത്തിൽപ്പെട്ടവർക്ക് ജനുവരി മാസം 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മുൻഗണന വിഭാഗത്തിൽപെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരു കിലോ ഗോതമ്പും രണ്ടു രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാഗം സബ്‌സിഡി വിഭാഗക്കാർക്ക് കിലോയ്ക്ക് നാലു രൂപ നിരക്കിൽ ഓരോ അംഗത്തിനും രണ്ട് കിലോ അരിയും കാർഡൊന്നിന് ് 17 രൂപ നിരക്കിൽ രണ്ടു കിലോ ആട്ടയും ലഭിക്കും. പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് അരിയും ആട്ടയും ഉൾപ്പെടെ നാലു കിലോ ഭക്ഷ്യധാന്യം കിലോയ്ക്ക് 10.90 രൂപ നിരക്കിലും കിലോയ്ക്ക് 17 രൂപ നിരക്കിൽ രണ്ടു കിലോഗ്രാം ആട്ടയും ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള കാർഡുടമകൾക്ക് അരലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുള്ളവർക്ക് നാലു ലിറ്റർ മണ്ണെണ്ണയും ലിറ്ററിന് 32 രൂപ നിരക്കിലും ലഭിക്കും. പൊതുജനങ്ങൾക്ക് സംശയവും പരാതികളും ഉണ്ടെങ്കിൽ താലൂക്ക് സപ്ലൈ ഓഫീസുകളുമായി ബന്ധപ്പെടാം. ചേർത്തല: 0478-2823058, അമ്പലപ്പുഴ: 0477-2252547, കുട്ടനാട്: 0477-2702352, കാർത്തികപ്പള്ളി: 0479-2412751, മാവേലിക്കര: 0479-2303231, ചെങ്ങന്നൂർ: 0479-2452276, ആലപ്പുഴ:0477-2251674.