ആലപ്പുഴ: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2018-19 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് അനുവദിക്കുന്നതിനുള്ള അപേക്ഷ ജില്ല എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഹരിപ്പാടുള്ള കാര്യാലയത്തിൽ സ്വീകരിക്കുന്നതിനുള്ള തീയതി ജനുവരി 20 വരെ നീട്ടി. അപേക്ഷഫോറം മോട്ടോർ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kmtwwfb.org നിന്നും ജില്ല ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0479 2410568.
