സുൽത്താൻ ബത്തേരി കൃഷിഭവന്റെ കീഴിലുള്ള അഗ്രോസർവീസ് സെന്ററിന്റെ നേതൃത്വത്തിൽ പൂളവയൽ പാടശേഖരത്തിൽ കൊയ്ത്തുൽസവം നടത്തി. മൂന്നര ഹെക്റ്ററിലായിരുന്നു നെൽകൃഷി. നഗരസഭാ ചെയർപേഴ്‌സൺ ടി.എൽ. സാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ജിഷ ഷാജി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സെബാസ്റ്റ്യൻ ജോസഫ്, കൃഷി ഓഫിസർ ടി.എസ്. സുമിന, അഗ്രോ സർവീസ് സെന്റർ ഭാരവാഹികളായ രാജൻ കുപ്പാടി, വിജയൻ പഴുപ്പത്തൂർ എന്നിവർ നേതൃത്വം നൽകി. സെന്റ്‌മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികളും കൊയ്ത്തുൽസവത്തിൽ പങ്കെടുത്തു. നെൽകൃഷി പ്രോൽസാഹനത്തിന്റെ ഭാഗമായി വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കുമെന്ന് അഗ്രോ സർവീസ് സെന്റർ ഭാരവാഹികൾ അറിയിച്ചു.