ആലപ്പുഴ: ചേർത്തല താലൂക്കിലെ ആരൂർ, എഴുപുന്ന, കോടംതുരത്ത്, കുത്തിയോതോട്, തുറവൂർ തെക്ക് വില്ലേജുകളിലെ, ജില്ല കളകട്‌റുടെ പൊതുജന പരാതി പരിഹാര പരിപാടിയായ സഫലം- വില്ലേജിൽ ഒരു ദിനം ജനുവരി 19ന് കുത്തിയതോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ ഒമ്പതിന് പരിപാടി ആരംഭിക്കും. എൽ.ആർ.കേസുകൾ, സർവേ, പ്രളയവുമായി ബന്ധപ്പെട്ട അപേക്ഷകൾ തരമാറ്റം/പരിവർത്തനം, റേഷൻ കാർഡ് എന്നിവയൊഴികെയുള്ള എല്ലാ പരാതികളും ജില്ല കളക്ടർ തീർപ്പാക്കും. വില്ലേജാഫീസുകളിലും ചേർത്തല താലൂക്കാഫീസ്, ആലപ്പുഴ ആർ.ഡി.ഒ ഓഫീസ്, കളക്ടറ്റ് എന്നിവിടങ്ങിൽ ജനുവരി 15ന് വൈകിട്ട് അഞ്ചു വരെ അപേക്ഷകൾ സമർപ്പിക്കാം. കൂടാതെ 19ന് കുത്തിയതോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ ജില്ല കളക്ടർ നേരിട്ട് പരാതികൾ സ്വീകരിക്കുന്നതും ഉടൻ തീർപ്പാക്കുന്നതുമാണ്.