പെരുമ്പാവൂർ: ആട്ടവും പാട്ടുമായി കൂവപ്പടി ബ്ലോക്കിലെ പാലിയേറ്റീവ് രോഗികളും ബന്ധുക്കളും ഒത്തു ചേർന്നു. ലോക പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി ബ്ലോക്കിന് കീഴിലെ വേങ്ങൂർ സി.എച്ച്.സി യുടെ കീഴിൽ വരുന്ന സെക്കന്ററി പാലിയേറ്റീവ് യൂണിറ്റിലെ രോഗികളും ബന്ധുക്കളുമാണ് ഒത്തു ചേർന്നത്. ബ്ലോക്ക് പരിധിയിലെ പ്രത്യേക പരിചരണം അർഹിക്കുന്ന കിടപ്പ് രോഗികളും ഡയാലിസിസ് രോഗികളും അവരുടെ ബന്ധുക്കളുമാണ് സംഗമത്തിൽ പങ്കെടുത്തത്.രോഗങ്ങളുടെ പിരിമുറക്കത്തിൽ നിന്ന് വിട്ട് മാനസീകോ ല്ലാസം നൽകുന്ന നിരവധി പരിപാടികളാണ് സംഗമത്തോടനുബന്ധിച്ച് നടന്നത്. അവശതകൾ മറന്ന് കൈകൊട്ടി പാടിയും താളം പിടിച്ചും രോഗികളും ബന്ധുക്കളും ദിനാചരണം അവിസ്മരണീയമാക്കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ച യോഗം രോഗികളുടെ പ്രതിനിധിയായ കാർത്ത്യായനിയമ്മയാണ് ഉദ്ഘാടനം ചെയ്തത് വൈ.പ്രസിഡന്റ് കെ.പി.വർഗീസ് ,സ്ഥിരം സമിതി അദ്ധ്യക്ഷ സി സിലി ഈയോബ്, സീന ബിജു, അഡ്വ.ജോബി മാത്യു എം.പി.പ്രകാശ് ,ഗായത്രി വിനോദ് ,സരള കൃഷ്ണൻകുട്ടി ബിന്ദു ഗോപാലകൃഷ്ണൻ,പ്രീത സുകു ,പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ എം സലിം ,രമ ബാബു ,ഷൈമിവർഗീസ് ,പവിഴം ഗ്രൂപ്പ് എംഡി. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. കൂടാതെ ഹോട്ടൽ റെസ്സ്റ്റോറന്റ് അസോസിയേഷൻ ,റോട്ടറി ക്ലബ്ബ് ,മർച്ചന്റ്സ് അസോസിയേഷൻ തുടങ്ങിയ വിവിധ സംഘടനകളുടെ ഭാരവാഹികളും ചടങ്ങിനെത്തി.
