ചലച്ചിത്രോത്സവത്തിനോടനുബന്ധിച്ച് സ്ത്രീ സിനിമാ പ്രവര്‍ത്തകര്‍ക്കായുള്ള ശില്‍പശാലയ്ക്ക് ഡിസംബര്‍ 12  രാവിലെ 10 ന് അപ്പോളോ ഡിമോറയില്‍  പ്രമുഖ സംവിധായിക അരുണാ രാജെ ഉദ്ഘാടനം ചെയ്യും. തിരക്കഥാ രചന, ഫണ്ട് ശേഖരണം, സിനിമയിലെ ഡിജിറ്റല്‍ സാധ്യതകള്‍  തുടങ്ങിയ വിഷയങ്ങള്‍ ശില്പശാല ചര്‍ച്ച ചെയ്യും.
ഡോക്യുമെന്ററി സംവിധായക ഉര്‍മി ജവേക്കര്‍, ജൂഡി ഗ്ലാഡ്സ്റ്റണ്‍, മലയാളി സംവിധായകരായ ഗീതു മോഹന്‍ദാസ്, വിധു വിന്‍സന്റ്, സഞ്ജയ് റാം, അന്‍ഷുലിത ദുബെ, അപൂര്‍വ്വ തുടങ്ങിയവര്‍  പങ്കെടുക്കും. ശില്‍പശാലയുടെ രണ്ടാം ദിവസമായ ഡിസംബര്‍ 13 ന് സംവിധായിക അനൂപ് സിംഗ്, അമിത് മസുര്‍ക്കര്‍, അലസാണ്ട്ര സ്‌പെഷാലെ, ജൂറി ചെയര്‍മാന്‍ മാര്‍കോ മുള്ളര്‍, റിമ ദാസ് തുടങ്ങിയവര്‍ പങ്കെടുക്കും. ശില്‍പശാലയോടനുബന്ധിച്ച് ഓപ്പണ്‍ ഫോറവും നടക്കും.