മാനന്തവാടി ജില്ലാ ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ആശുപത്രിദിനം ആഘോഷിച്ചു. ഒ.ആർ. കേളു എം.എൽ.എ. ഉദ്ഘാടനംചെയ്തു. മാനന്തവാടി എ.എസ്.പി. ഡോ. വൈഭവ് സക്‌സേന സ്റ്റാഫ് വെൽഫെയർ ഫണ്ട് ഉദ്ഘാടനം ചെയ്തു. ആശുപത്രി ദിനാഘോഷ കമ്മിറ്റി ചെയർമാൻ ഡോ. കെ. രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ മുഖ്യാതിഥിയായി. മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി. ജിതേഷ്, നഴ്‌സിങ് സൂപ്രണ്ട് പി.പി. സിസിലി, ഇബ്രാഹിം പള്ളിയാൽ, കെ. അനിമോൾ, തുടങ്ങിയവർ സംസാരിച്ചു. ജീവനക്കാരുടെ കലാപരിപാടികൾ ചലച്ചിത്ര പിന്നണിഗായിക കീർത്തന ശബരീഷ് ഉദ്ഘാടനം ചെയ്തു.