ആലപ്പുഴ: ചേർത്തല താലൂക്കിലെ ആരൂർ, എഴുപുന്ന, കോടംതുരത്ത്, കുത്തിയോതോട്, തുറവൂർ തെക്ക് വില്ലേജുകളിലെ, ജില്ല കളകട്റുടെ പൊതുജന പരാതി പരിഹാര പരിപാടിയായ സഫലം- വില്ലേജിൽ ഒരു ദിനം ജനുവരി 21ന് കുത്തിയതോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ്. എൽ.ആർ.കേസുകൾ, സർവേ, പ്രളയവുമായി ബന്ധപ്പെട്ട അപേക്ഷകൾ തരമാറ്റം/പരിവർത്തനം, റേഷൻ കാർഡ് എന്നിവയൊഴികെയുള്ള എല്ലാ പരാതികളും ജില്ല കളക്ടർ തീർപ്പാക്കും.