ശബരിമല: അഭിഷേകപ്രിയനായ അയ്യപ്പസ്വാമിയ്ക്ക് അഭിഷേകം ചെയ്യുന്നതിനായി നാട്ടില്‍നിന്നും കൊണ്ടുവരുന്ന നെയ്യ്തേങ്ങകള്‍ മുഴുവനായി അഭിഷേകം ചെയ്യേണ്ടതാണെന്നും വലിയ സംഘങ്ങളായി വരുന്ന അയ്യപ്പഭക്തന്മാര്‍ പ്രത്യേകിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വലിയ ഗ്രൂപ്പുകളായി വരുന്ന അയ്യപ്പഭക്തന്മാര്‍ അവര്‍ കൊണ്ടുവരുന്ന നെയ്യ്തേങ്ങകളില്‍ ഒന്നോ, രണ്ടോ നാളികേരത്തിലെ നെയ്മാത്രം എടുത്ത് അഭിഷേകം ചെയ്ത് അതുമൊത്തം നെയ്യില്‍ കലര്‍ത്തി നാട്ടിലേയ്ക്ക് തിരികെ കൊണ്ടുപോകുന്ന ഒരുപ്രവണത അടുത്തകാലത്തായി കണ്ടുവരുന്നതിനാല്‍ ശബരിമല അയ്യപ്പസ്വാമിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട, വിശേഷപ്പെട്ട അഭിഷേകമായ നെയ്യഭിഷേകം അവരവര്‍ ഒറ്റയ്ക്കോ ഗ്രൂപ്പുകളായോ കൊണ്ടുവരുന്ന മുഴുവന്‍ നെയ്യും ഉപയോഗിച്ച് അഭിഷേകം നടത്തി കൊണ്ടുപോകണമെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു. അഭിഷേകസമയം കഴിഞ്ഞ് വരുന്നവര്‍ക്ക് ആടിയ ശിഷ്ടം നെയ്യ്(അഭിഷേകം ചെയ്ത നെയ്യ്) വാങ്ങാവുന്നതാണെന്നും അറിയിച്ചു.
