കേരളത്തിലെ കോളേജുകളിൽ 2019ലെ എം.ബി.എ. പ്രവേശനത്തിനുള്ള പരീക്ഷയായ കെ മാറ്റ് കേരള, ഫെബ്രുവരി 17ന് നടത്തും. ഇതുവരെയും അപേക്ഷകൾ സമർപ്പിക്കാത്തവർ ജനുവരി 31 വൈകുന്നേരം 5 മണിക്ക് മുമ്പേ ഓൺലൈനായി സമർപ്പിക്കണം. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും: kmatkerala.in. ഫോൺ: 04712335133, 8547255133.
