കെ.ടെറ്റ് പരീക്ഷയുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു.  കാറ്റഗറി ഒന്ന് ഫെബ്രുവരി രണ്ടിന് രാവിലെ 10 മുതൽ 12.30 വരെയും കാറ്റഗറി രണ്ട് അതേ ദിവസം ഉച്ചയ്ക്ക് രണ്ടു മുതൽ 4.30 വരെയും നടക്കും.  കാറ്റഗറി മൂന്ന് നാലാം തിയതി 2.30 മുതൽ അഞ്ച് വരെയും കാറ്റഗറി നാല് ആറാം തിയതി 2.30 മുതൽ 5 വരെയും നടക്കും.  ഹാൾ ടിക്കറ്റ് ഈ മാസം 22 മുതൽ പരീക്ഷാഭവന്റെ വെബ്‌സൈറ്റായ  ktet.kerala.gov.inൽ ലഭ്യമാണ്.  ആപ്ലിക്കേഷൻ ഐ.ഡിയും ആപ്ലിക്കേഷൻ നമ്പരും നഷ്ടമായവർക്കും വെബ്‌സൈറ്റിൽ നിന്ന് അവ ലഭ്യമാകും.