മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. തൃക്കളത്തൂര്‍ ഗവ.എല്‍ പി.ജി.സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ഗുണ നിലവാരമുയര്‍ത്തുന്നതോടൊപ്പം തന്നെ മുഴുവന്‍ വിദ്യാലയങ്ങളും ഹൈടെക് ആക്കുക എന്ന ലക്ഷ്യവും നടപ്പാക്കി വരികയാണ്. വിദ്യാലയങ്ങളും വില്ലേജാഫീസുകളും പരസ്പര പൂരകങ്ങളാണെന്നും വിദ്യാലയങ്ങള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്പോള്‍ വില്ലേജാഫീസുകള്‍ സാധാരണക്കാരുമായി സംവദിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോയ് സ് ജോര്‍ജ് എം.പി.മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം എന്‍.അരുണ്‍, പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ്, വൈസ് പ്രസിഡന്റ് എം.പി.ഇബ്രാഹീം, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുറുമി ഉമ്മര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പായിപ്ര കൃഷ്ണന്‍, സ്മിത സിജു, പഞ്ചായത്ത് മെമ്പര്‍മാരായ എം.സി.വിനയന്‍, അശ്വതി ശ്രീജിത്ത്, തൃക്കളത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു ബേബി, എ.ഇ, ഒ, ആര്‍.വിജയ, ബി.പി ഒ എന്‍.ജി.രമാദേവി, ഹെഡ്മിസ്ട്രസ് കെ.ആനന്ദവല്ലി, പി.ടി.എ പ്രസിഡന്റ് എ.അനന്തകൃഷ്ണന്‍, എം.പി.ടി.എ ചെയര്‍പേഴ്‌സണ്‍ സൗമ്യ ദിനേശ് എന്നിവര്‍ പ്രസംഗിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.