മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ നടത്തിവരുന്ന പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളുടെ സ്‌പോട്ട് അലോട്ട്‌മെന്റ് സർക്കാർ കോളേജുകളുടേത് ഈ മാസം 30 ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഓഫീസിനു സമീപത്തെ സി.ഒ.കെ. ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.dme.kerala. gov.in സന്ദർശിക്കുക.
