സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് പൂജപ്പുരയിൽ സൗജന്യമായി പത്താം ക്ലാസ് പാസ്സായ ഭിന്നശേഷിയുള്ളവർക്ക് ഫോട്ടോഷോപ്പ്, എം.എസ് ഓഫീസ്, ഇന്റർനെറ്റ്, ഡി.റ്റി.പി എന്നീ കമ്പ്യൂട്ടർ കോഴ്‌സുകളും എട്ടാം ക്ലാസ് പാസ്സായവർക്ക് ബുക്ക് ബയന്റിംഗ് കോഴ്‌സും ആരംഭിക്കുന്നു. താൽപര്യമുള്ളവർ ഈ മാസം 24 ന് രാവിലെ 10 ന് സെന്ററിൽ അഭിമുഖത്തിന് എത്തണം. അപേക്ഷഫോറം  cdskerala.org  എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2345627, 7907456510.