ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ വണ്ടാനത്ത് നടക്കുന്ന സംസ്ഥാന ക്ഷീരകർഷക പാർലമെന്റിനോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾ നൽകും. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ 2018 ലെ ശ്രദ്ധേയമായ സൃഷ്ടി/രചനകൾക്കാണ് അവാർഡ്. മികച്ച പത്ര റിപ്പോർട്ട്, മികച്ച പത്ര ഫീച്ചർ, മികച്ച ലേഖനം (കാർഷിക മാഗസിൻ), മികച്ച ശ്രവ്യ മാധ്യമ ഫീച്ചർ, മികച്ച ദൃശ്യ മാധ്യമ ഫീച്ചർ എന്നിവയാണ് അവാർഡിന് പരിഗണിക്കുന്നത്. എൻട്രികൾ 2018 ജനുവരി 01 മുതൽ ഡിസംബർ 31 വരെ ഉള്ള കാലയളവിൽ പ്രസിദ്ധപ്പെടുത്തിയതായിരിക്കണം . മത്സരം സംബന്ധിച്ചുള്ള നിബന്ധനകളും അപേക്ഷാ ഫാറവും www.dairy.kerala.gov.in ൽ ലഭ്യമാണ്. വിജയികൾക്ക് 25,000 രൂപ ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും നൽകും. അപേക്ഷകൾ ഫെബ്രുവരി ആറിനകം ലഭിക്കണം. കെ. ശശികുമാർ, ഡെപ്യൂട്ടി ഡയറക്ടർ (പ്ലാനിംഗ്) & കൺവീനർ-മാധ്യമ അവാർഡ്, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം. പി.ഒ, തിരുവനന്തപുരം – 695004 ആണ് വിലാസം. ഇ-മെയിൽ dairyddplg@gmail.com. ബന്ധപ്പെടേണ്ട നമ്പറുകൾ- 9446376988, 9895452996.