ആലപ്പുഴ: കെ ടെറ്റ് 2018 ഒക്ടോബർ പരീക്ഷയിൽ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ വിജയികളായ പരീക്ഷാർത്ഥികൾകൾക്ക് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജനുവരി 29,30 തീയതികളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രാവിലെ 10 മുതൽ നടക്കും. വിജയികൾ പരീക്ഷാ ഫലത്തിന്റെ പകർപ്പ്, ഹാൾടിക്കറ്റ് പകർപ്പ്, എല്ലാ സർട്ടിഫിക്കറ്റുകളുടെയും മാർക്കുലിസ്റ്റുകളുടെയും അസ്സലും പകർപ്പും എന്നിവ ഹാജരാക്കണം. മാർക്ക് ആനുകൂല്യം ലഭിച്ചവർ ജാതി സർട്ടിഫിക്കറ്റ് പകർപ്പും അസലും വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.