കലവൂർ: പ്രളയാനന്തരം ജോലിയിൽ കൂടുതൽ വ്യാപൃതനായെന്ന് ആലപ്പുഴ സബ്കളക്ടർ വി.ആർ.കൃഷ്ണതേജ. ബാലിക ദിനത്തിൽ സംഘടിപ്പിച്ച സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയാനന്തരം രാത്രി 11 വരെയെങ്കിലും ജോലിയിൽ വ്യാപൃതനാകുന്നുണ്ട്. കുടുംബത്തേക്കാൾ പ്രളയാനന്തരം ജോലിയെ സ്‌നേഹിക്കുന്നു. കുടുംബത്തെയാണോ ജോലിയാണോ കൂടുതൽ ഇഷ്ടം എന്ന ഒരു ബാലികയുടെ ചോദ്യത്തിന് സബ് കലക്ടർ ഇങ്ങനെ മറുപടി നൽകി.
സ്വയം പരിചയപ്പെടുത്താമോആ? ചെറുപ്പത്തിൽ ആരാകാനായിരുന്നു ആഗ്രഹം?, ആരായിരുന്നു പ്രചോദനം? സബ് കലക്ടറുടെ ജോലികൾ എന്തെല്ലാമാണ്? ഇങ്ങനെ ശരവേഗത്തിൽ വന്ന ചോദ്യങ്ങൾക്ക് സൗമ്യനായാണ് ബാലികമാരുമായുള്ള സംവാദത്തിൽ മറുപടി നൽകിയത്. ദേശിയ ബാലിക ദിനത്തോട് അനുബന്ധിച്ച് കലവൂർ സ്‌കൂളിൽ നടന്ന ജില്ലാതല പരിപാടികൾ മുഖ്യപ്രഭാഷണം നടത്താൻ എത്തിയതായിരുന്നു അദ്ദേഹം.
തന്റെ ചെറുപ്പത്തിൽ വിവരസങ്കേതിയ വിദ്യ ഇത്രയേറെ മുന്നേറിയിരുന്നില്ല, ഇന്ന് സ്ഥിതിമാറി. നിങ്ങൾക്ക് സ്‌കൂൾ തലം മുതൽ തന്നെ എന്ത് പ്രൊഫഷൻ തിരഞ്ഞെടുക്കണം എന്ന് ഇപ്പോൾ ചിന്തിക്കാം, അനുസൃതമായി പ്രവർത്തിക്കാം. എഞ്ചിനീയറിങ് കഴിയുന്നത് വരെ ഐ.എ.എസ്. താൻ സ്വപ്നം കണ്ടിരുന്നില്ല, പഠന ശേഷം ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടയിൽ കൂട്ടുകാരന്റെ കൂടെ 30 കിലോമീറ്റർ അപ്പുറത്തുള്ള കോച്ചിങ് സെന്ററിൽ പോകാൻ ഇടയായതാണ് തന്റെ വിധി മാറ്റിയത്.
സബ് കലക്ടറുടെ പ്രാഥമിക ധർമ്മം ജനസേവനമാണ്, ഏറെ സന്തോഷത്തോടെയും ആത്മ സംതൃപ്തിയോടെയുമാണ് ജോലി ചെയ്യുന്നത് കുട്ടികളുടെ ജോലി സംബന്ധമായ ചോദങ്ങൾക്ക് സബ് കളക്ടർ മറുപടി നൽകി. കേരളത്തിൽ അതും ആലപ്പുഴയിൽ ജോലി ലഭിച്ചത് ഏറെ സന്തോഷം
നൽകുന്ന ഒന്നാണ്.
തന്റെ മുത്തച്ഛനാണ് പഠനത്തിന് ചെറുപ്പത്തിൽ പ്രചോദനം ആയത്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുടുംബം ഒരു സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലായി. പഠനം നിറുത്തി ജോലിക്ക് പോകാൻ ബന്ധുക്കളുടെ വരെ സമ്മർദ്ദം ഉണ്ടായി. പക്ഷെ അപ്പുപ്പനും മാതാപിതാക്കളും എന്റെ ഇഷ്ടത്തെ പ്രോത്സാഹിപ്പിച്ചു.സ്‌കൂൾ വിട്ടശേഷം ഒരു മരുന്ന് കടയിൽ വൈകിട്ട് ആറു മുതൽ ഒമ്പതു വരെ സഹായിയായി നിന്നു. പഠനത്തിനുള്ള സാമ്പത്തികം കണ്ടെത്താനായിരുന്നു അത്. ജീവിതത്തിലെ തിക്താനുഭവങ്ങൾ സബ് കളക്റ്റർ ഓർത്തെടുത്തു.