ആലപ്പുഴ: ജില്ലയിൽ പ്രളയത്തിൽ പൂർണഭവന നാശം സംഭവിച്ച് നാളിതുരെ ഗുണഭോക്തൃ സംഗമത്തിൽ പങ്കെടുക്കാത്തവർ ജനുവരി 30ന് നടക്കുന്ന അവസാനഘട്ട ബ്ലോക്കുതല യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ല കളക്ടർ അറിയിച്ചു. അല്ലാത്തപക്ഷം സാമ്പത്തിക സഹായം സ്വീകരിക്കാൻ താൽപ്പര്യമില്ലെന്നു കണക്കാക്കി തുടർനടപടി സ്വീകരിക്കും. കൂടാതെ ഭാഗിക ഭവനനാശം സംഭവിച്ചവരുടെ പൂർണമായ വിവരങ്ങൾ ശേഖരിച്ച് ഫെബ്രുവരി 15നകം ആദ്യഗഡു വിതരണം ചെയ്തു തുടങ്ങുന്നതിന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, തഹസിൽദാർ എന്നിവർക്ക് ജില്ല കളക്ടർ നിർദേശം നൽകി.
