ആലപ്പുഴ: സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷം ഫെബ്രുവരി ഒമ്പതു മുതൽ 18 വരെ സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കുന്നതിനായി ജനുവരി 26ന് രാവിലെ ഒമ്പതിന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്തുമന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ യോഗം ചേരും. ജില്ലയിലെ എല്ലാ വകുപ്പുമേധാവികളും ബോർഡ്, കോർപറേഷൻ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ല കളക്ടർ എസ്.സുഹാസ് അറിയിച്ചു.