ആലപ്പുഴ: സ്റ്റേറ്റ് റൈഫിൾ അസ്സോസ്സിയേഷൻ നിർദ്ദേശാനുസരണം ആലപ്പുഴ ജില്ലാ റൈഫിൾ അസ്സോസ്സിയേഷൻ രൂപീകരിച്ചു. ജില്ലാ കളക്ടർ പ്രസിഡൻറും ജില്ലാ പോലീസ് മേധാവി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവർ വൈസ് പ്രസിഡൻറുമാരുമാണ്. കിരൺ മാർഷലിനെ സെക്രട്ടറിയായും പി.കെ.ഗോപാലൻ ആചാരിയെ ട്രഷറർ ആയും തെരഞ്ഞെടുത്തു. ആലപ്പുഴ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ്. വി.എസ്.കണ്ണൻ, ഡോ.സി.ആൻറണി, ബാബു.റ്റി.ജോസഫ്, ഡേവിസ് തയ്യിൽ, എ.സി.ശാന്തകുമാർ, മനോജ്.വി എന്നിവർ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. അസ്സോസിയേഷൻറെ ഷൂട്ടിംഗ് റേഞ്ചിനും ഓഫീസ് കെട്ടിടത്തിനുമുള്ള സ്ഥലം ചേർത്തല സെൻറ് മൈക്കിൾസ് കോളേജ് മാനേജമെൻറ് അനുവദിച്ചിട്ടുണ്ട്. ഷൂട്ടിംഗ് റേഞ്ചിൻറ ശിലാസ്ഥാപന കർമ്മം ജനുവരി 27-)ം തീയതി രാവിലെ 9 മണിക്ക് പൊതുമരാമത്ത്, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.