മാവേലിക്കര : വാഴുവാടിക്കടവ് പാലം സമയബന്ധിതമായി പൂർത്തിയാകുമെന്ന് ആർ രാജേഷ് എം.എൽ.എ അറിയിച്ചു. സംസ്ഥാന സർക്കാർ 25 കോടി രൂപ അനുവദിച്ച പദ്ധതിയാണിത്. പൊതുമരാമത്ത് (ബ്രിഡ്ജസ് )വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പാലം നിർമ്മാണം നടക്കുന്നത്. ആകെയുള്ള 24 പൈലുകളിൽ 17എണ്ണം പൂർത്തിയായി. 6 പൈൽ ക്യാപുകളിൽ 3 എണ്ണവും പൂർത്തീകരിച്ചു. പാലം നിർമാണം ഒക്ടോബറിൽ പൂർത്തിയാക്കും.പാലത്തിൽ നിന്നും ഇരുഭാഗത്തേക്കും അപ്രോച്ച് റോഡിന്റെ നിർമ്മാണം ആരംഭിച്ചു. മാവേലിക്കര മണ്ഡലത്തിലെ പ്രവൃത്തികൾ പരിശോധിക്കുന്നതിന്റെ ഭാഗമായി എം.എൽ.എ യും മറ്റ് ജനപ്രതിനിധികളും പൊതുമരാമത്തു ഉദ്യോഗസ്ഥരും പദ്ധതി പ്രദേശം സന്ദർശിച്ചു .മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ്, തഴക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സല സോമൻ, വൈസ് പ്രസിഡന്റ് എസ്.അനിരുദ്ധൻ, പൊതുമരാമത്ത് എക്സികുട്ടീവ് എഞ്ചിനീയർ ബി.വിനു,ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയർ റിജോ,അസിസ്റ്റന്റ് എഞ്ചിനീയർ ധന്യത ഭായ് തുടങ്ങിയവർ പങ്കെടുത്തു.